ഇടയ്ക്കിടെ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വരാറുണ്ടോ, എങ്കില്‍ ഈ രോഗങ്ങളുടെ ലക്ഷണമാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (17:08 IST)
സാധാരണയായി കാലാവസ്ഥ മാറുമ്പോള്‍ ചിലര്‍ക്ക് ജലദോഷം, പനി, തൊണ്ടവേദന എന്നിവ ഉണ്ടാവാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് തുടര്‍ച്ചയായി തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വരാറുണ്ട്. ഇതിനെ നിസ്സാരമാക്കി കളയാന്‍ പാടില്ല. ചില രോഗങ്ങളുടെ ലക്ഷണമാവാം ഇത്. ഇതിലെന്നാണ് അലര്‍ജിക് റൈനറ്റീസ്. പൊടികളും മറ്റ് അസ്വസ്ഥത ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങളും മ്യൂക്കസിന്റെ പ്രൊഡക്ഷന്‍ ഉയര്‍ത്തുന്നു. ഇത് തുമ്മലും മൂക്കൊലിപ്പിനും കണ്ണു ചൊറിച്ചിലിനും കാരണമാകും. മറ്റൊന്ന് സൈനസൈറ്റിസ് ആണ്. ഇന്‍ഫെക്ഷനും ഇന്‍ഫ്‌ളമേഷനും തൊണ്ടയില്‍ മ്യൂക്കസ് കളക്ട് ചെയ്യുന്നതിന് കാരണമാകും. കൂടാതെ ഇതിനോടൊപ്പം തലവേദനയും ഉണ്ടാകും.
 
മറ്റൊന്ന് പാരെൈസറ്റ് മൂലമുള്ള അണുബാധയാണ്. ഇതും തൊണ്ടയില്‍ കഫം ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ ഇതിനോടൊപ്പം വയറിളക്കവും വയറുവേദനയും ഉണ്ടാവാം. മറ്റൊന്ന് ക്രോണിക്‌സ് ബ്രോങ്കൈറ്റിസ് ആണ്. തൊണ്ടയില്‍ തുടര്‍ച്ചയായി കഫം നില്‍ക്കുന്നത്  ബ്രോങ്കൈറ്റിസിന്റെ ലക്ഷണമാണ്. ഇതിന്റെ പ്രധാന കാരണം മലിനീകരണവും പുകവലിയും ആണ്. മറ്റൊന്ന് തൊണ്ടയിലെ ക്യാന്‍സറാണ്. തൊണ്ടയില്‍ എപ്പോഴും അണുബാധ നിലനില്‍ക്കുന്നതിന് ഇത് കാരണമാകാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍