കൂടിയാലും പ്രശ്‌നം; വിറ്റാമിന്‍ ഡിയെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 20 ഒക്‌ടോബര്‍ 2024 (18:21 IST)
ശരീരത്തിന്റെയും മനസിന്റെയും മുഴുവനായുള്ള ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റമിനാണ് വിറ്റമിന്‍ ഡി. പൊതുവേ സൂര്യപ്രകാശത്തില്‍ നിന്നാണ് ഇത് ലഭിക്കുന്നത്. ചില ഭക്ഷണങ്ങളില്‍ നിന്നും ലഭിക്കും. എന്നാലും ഏകദേശം 75 ശതമാനം പേര്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതിനാല്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ചെറിയ അളവില്‍ ദിവസവും കഴിക്കേണ്ടവയാണ് ഇത്. എന്നാല്‍ ഇതിന്റെ അളവ് കൂടിയാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിലൊന്നാണ് ഹൈപ്പര്‍ കാല്‍സിമിയ. കാല്‍സ്യത്തെ ശരീരത്തിന് സ്വാംശീകരിക്കാന്‍ വിറ്റാമിന്‍ ഡിയുടെ സഹായം ആവശ്യമുണ്ട്. 
 
ഇത്തരത്തില്‍ വിറ്റാമിന്‍ ഡി കൂടുമ്പോള്‍ ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവും കൂടും. ഇതിനെയാണ് ഹൈപ്പര്‍ കാല്‍സിമിയ എന്ന് പറയുന്നത്. ഇതുമൂലം ശര്‍ദ്ദില്‍, ആശങ്ക എന്നിവ ഉണ്ടാകാം. പിന്നാലെ കാല്‍സ്യം കിഡ്‌നികളില്‍ അടിഞ്ഞ് കല്ലുണ്ടാകാം. വൃക്കരോഗങ്ങളും ഉണ്ടാകാം. മറ്റൊന്ന് വയറുസംബന്ധമായ പ്രശ്‌നങ്ങളാണ്. വയറുവേദന, മലബന്ധം എന്നിവ ഉണ്ടാകാം. കൂടാതെ മൂത്രത്തിന്റെ അളവ് കൂട്ടുകയും നിര്‍ജലീകരണം ഉണ്ടാക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍