സമരം വിജയത്തിലേക്ക്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രീജിത്തിന് ക്ഷണം

Webdunia
തിങ്കള്‍, 15 ജനുവരി 2018 (17:47 IST)
അനുജന്റെ മരണത്തിന് കാരണമായവർക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി രണ്ട് വര്‍ഷത്തിലധികമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി വരുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചര്‍ച്ചയ്ക്ക് വിളിച്ചു. വൈകിട്ട് ഏഴ് മണിയ്ക്കാണ് ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ കാണാമെന്നറിയിച്ചത്.
 
അതേസമയം അനുജന്‍ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ, അന്വേഷിക്കാമെന്ന് ഉറപ്പ് നൽകിയാൽ മാത്രം പോരെന്നാണ് ശ്രീജിത്ത് പറയുന്നത്. അന്വേഷണം തുടങ്ങുന്നത് വരെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം നിര്‍ത്തില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു. 
 
ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. 2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article