സുപ്രിംകോടതിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് മുതിർന്ന ജഡ്ജിമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഇവർ ഉന്നയിച്ചത്.
തങ്ങള്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസിന് ഒരു കത്ത് നല്‍കിയിരുന്നു എന്നും ആ കത്തില്‍ ആവശ്യപ്പെട്ട കാര്യത്തേക്കുറിച്ച് ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സുപ്രീംകോടതി ശരിയായ രീതിയിലല്ല നടക്കുന്നതെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ജഡ്ജിമാര്‍ ആരോപിച്ചു.