'ജീവൻ പുല്ലാണെനിക്ക്, അവനായിരുന്നു എല്ലാം' - ശ്രീജേഷിനെ കുറിച്ച് ഒരു വർഷം മുൻപ് എഴുതിയ പോസ്റ്റ് വൈറലാകുന്നു

ശനി, 13 ജനുവരി 2018 (09:06 IST)
അനുജന്റെ കൊലയാളിക‌ൾക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി രണ്ട് വർഷത്തിലധികമായി ശ്രീജേഷ് സമരത്തിലാണ്. അതും സെക്രട്ടറിയേറ്റിനു മുന്നിൽ. ഒരു പൊലീസ് സബ് ഇൻസ്പെക്ടറുടെ ബന്ധുവിന്റെ മകളുമായി പ്രണയത്തിലായ ശ്രീജീവിനെ കള്ളക്കേസിൽ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജീവ് മരിച്ചു. അടിവസ്ത്രത്തിനുള്ളിൽ വിഷം ഒളിപ്പിച്ച് വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്. 
 
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്രീജീവിന്റെ ദേഹമാസകലം മർദ്ദനം ഏറ്റ പാടും വീർത്തു വിങ്ങിയ വൃഷണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. തന്റെ അനുജനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞ ശ്രീജേഷ് അവന് നീതി കിട്ടാൻ സമരം തുടങ്ങി. കേസ് സിബിഐ അന്വേഷിക്കണമെന്ന് പൊലീസ് അതോറിറ്റി ഉത്തരവിട്ടെങ്കിലും സർക്കാർ ഒന്നും ചെയ്തില്ല. 
 
ശ്രീജേഷിന്റെ ഇപ്പോഴത്തെ സാഹചര്യം വളരെ ദുസ്സഹമാണ്. സോഷ്യൽ മീഡിയ ഇപ്പോഴാണ് ശ്രീജേഷിനെ അറിയുന്നതും അവന്റെ ഒപ്പം പങ്കുചേർന്നതും. എന്നാൽ, ശ്രീജേഷിന്റെ അവസ്ഥ വിവരിച്ചു കൊണ്ട് കഴിഞ്ഞ വർഷം മാർച്ചിൽ ഗീത തോട്ടം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അന്ന് ശ്രീജേഷിന്റെ സമരത്തിന്റെ 417ആം ദിവസമായിരുന്നു. ആ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോ‌ൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
 
'കഴിഞ്ഞ 417 ദിവസങ്ങളായി ഒറ്റയ്ക്കു സമരം ചെയ്യുകയാണവൻ. ഇപ്പോൾ 34 ദിവസങ്ങളായി നിരാഹാരത്തിലും വെള്ളം മാത്രം കുടിയ്ക്കുന്നുണ്ടെന്ന്' അവൻ പറഞ്ഞതായി ഗീത എഴുതി. തന്റെ പൊന്നോമനയായ അനുജനെ, ജീവൻ പുല്ലാണെനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ മുന്നിൽ എന്ന് വെല്ലുവിളിക്കാൻ അവനെ പ്രേരിപ്പിച്ചത് അത്യുദാത്തമായ ഏത് മാനസിക ഭാവമായിരിക്കാം? - ഗീത പറയുന്നു.
 
ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍