കാസർകോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (07:43 IST)
ഉപ്പള നയാബസാറിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഏഴു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ജീപ്പ് യാത്രക്കാരാണ് മരിച്ചവർ. ജീപ്പിലുണ്ടായിരുന്നവർ കർണാടക സ്വദേശികളാണെന്നാണു വിവരം. ഇന്നു രാവിലെ ആറോടെയാണു സംഭവം. കാസര്‍കോടുനിന്ന് മംഗലാപുരത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. 
 
മംഗളൂരു ഭാഗത്തേക്കു പോയതാണു ട്രാവലർ ജീപ്പ്. ഇവർ പാലക്കാട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി മടങ്ങുകയായിരുന്നുവെന്നു കരുതുന്നു. ലോറിയും കർണാടക റജിസ്ട്രേഷനിലുള്ളതാണ്. അഞ്ചു പേരും തൽക്ഷണം മരിച്ചു.
 
പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. നാട്ടുകാർ, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article