ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് മരണം. കോയമ്പത്തൂരിലെ സോമനൂര്‍ നഗരത്തിലാണ് ദാരുണമായ സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെയും അഗ്നിശമന സേനയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.