അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ലാന്‍ഡ് ചെയ്തതിന് ശേഷം റണ്‍വേയില്‍ നിന്ന് മുന്നോട്ട് നീങ്ങി പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടയിലായിരുന്നു വിമാനം തെന്നിമാറി ഓടയിലേക്ക് മറിഞ്ഞത്. പൈലറ്റിന് സംഭവിച്ച പിഴവായിരിക്കാനാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിശകലനം.