സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം: അഞ്ച് മരണം - നിരവധി പേര്‍ക്ക് പരുക്ക്
ഞായര്‍, 22 ഏപ്രില്‍ 2018 (10:33 IST)
സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് മരണം. പട്ടാമ്പിയിലും തൃശൂരിലുമാണ് വാഹനാപകടങ്ങളുണ്ടായത്. പട്ടാമ്പിയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ കാർ ഇടിച്ചാണ് മൂന്നു പേർ മരിച്ചത്. മൂന്നു പേര്‍ക്ക് പരുക്കേറ്റു.
തൃശൂരില്‍ കാറും ടെമ്പോയും കൂട്ടിയടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. കോട്ടക്കല്‍ സ്വദേശികളായ അബ്ദുറഹ്മാന്‍, ഷാഫി എന്നിവരാണ് മരിച്ചത്.
കൊച്ചിയില്‍നിന്ന് കോട്ടയ്ക്കലിലേക്ക് പോകവെ ചാവക്കാട് അയിനിപ്പുള്ളിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നാല് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തുനിന്നു വീട്ടിലേക്കു വരുംവഴിയാണ് പട്ടാമ്പിയിൽ അപകടമുണ്ടായത്. പരുക്കേറ്റ പുലാമന്തോൾ സ്വദേശി ജസീന(32), ചുണ്ടമ്പറ്റ സ്വദേശി റജീന (30), മകൻ മുഹമ്മദ് റഹ്നസ് (14) എന്നിവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.