മൂന്നക്ക അനധികൃത ലോട്ടറി : ആറു പേർ പിടിയിൽ

Webdunia
ഞായര്‍, 16 ജൂലൈ 2023 (11:23 IST)
മലപ്പുറം: മൂന്നക്ക നമ്പർ അനധികൃത ലോട്ടറിയുടെ ബന്ധപ്പെട്ടു ആറ്‌ പേരെ പോലീസ് അറസ്റ്ററ് ചെയ്തു. ഇതിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റും ഉൾപ്പെടുമെന്ന് പോലീസ് അറിയിച്ചു.
 
പൂക്കൊളത്തൂർ സ്വദേശിയും നഴ്‌സിംഗ് അസിസ്റ്റന്റുമായ ജനാർദ്ദനൻ (55), കരുവമ്പ്രം സുനിൽ കുമാർ, അരീക്കോട് പൂവത്തിക്കാൾ അയൂബ്, ആമയൂർ ബാലചന്ദ്രൻ, അരിമ്പ്ര ഫറായിസ്, വള്ളുവമ്പ്രം ബാലകൃഷ്ണൻ എന്നിവരെ മഞ്ചേരി എസ്.ഐ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
 
ഇതിൽ ജനാർദ്ദനന്റെ ലോട്ടറിയുമായുള്ള ബന്ധം സംബന്ധിച്ച് മുമ്പ് തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ ആശുപത്രിയിലെ മോർച്ചറിക്ക് സമീപത്തു നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു മറ്റു ചിലർ കൂടി ഉണ്ടെന്നാണ് പോലീസ് പറയുന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article