കോഴിക്കോട്: ചാലിയാർ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയെ അതുവഴിവന്ന ലോറി ഡ്രൈവർ രക്ഷിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെ ഫറോക്ക് പാലത്തിൽ നിന്നാണ് മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവർ ആറ്റിൽ ചാടിയത്.
ജിതിനും കയറിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടിയ ഭാഗത്തു വീണ ഇയാൾ ഏവരും നോക്കിനിൽക്കേയാണ് മുങ്ങിത്താണത്. വിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി ഇവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. ആറു മാസം മുമ്പ് രജിസ്റ്റർ വിവാഹം കഴിച്ച ഇവർ കഴിഞ്ഞ ദിവസം രാത്രി കുടുംബ പ്രശ്നത്തെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കൾ അറിയിച്ചു. ബൈബിനെ കണ്ടെത്താനായി തിരച്ചിൽ തുടർന്നുണ്ട്.