പ്രവാസി മലയാളിയുടെ മരണം: അസ്വാഭാവിക മരണത്തിനു കേസ്

എ കെ ജെ അയ്യര്‍

ബുധന്‍, 14 ജൂണ്‍ 2023 (17:21 IST)
തിരുവനന്തപുരം: പ്രവാസി മലയാളി തീകൊളുത്തി മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം മംഗലപുരം ശാസ്തവട്ടം ശാന്തിനഗർ ചോതിയിൽ രാജു എന്ന അറുപത്തിരണ്ടുകാരനെയാണ് ഇന്ന് രാവിലെ വീടിനു മുന്നിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനോട് ചേർന്നുള്ള കടയ്ക്കു മുന്നിൽ പൊള്ളലേറ്റു മരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് ചുറ്റും കാർഡ് ബോർഡ് പെട്ടികളും മറ്റും കത്തിയ നിലയിൽ ഉണ്ടായിരുന്നു. ഒന്നര വര്ഷം മുമ്പാണ് പ്രവാസിയായ രാജു നാട്ടിൽ എത്തിയത്. വീടിനോട് ചേർന്ന് ചായക്കട നടത്തുകയായിരുന്ന രാജുവിനോപ്പം ഭാര്യയും ഭിന്നശേഷിക്കാരനായ മകനും മാത്രമാണ് ഉണ്ടായിരുന്നത്.

ഭാര്യയുമായി പിണക്കത്തിലായ ഇയാൾ കടയോട് ചേർന്ന ചായ്പ്പിലായിരുന്നു കിടന്നിരുന്നത് എന്നാണു ബന്ധുക്കൾപറയുന്നത് രാവിലെ രാജുവിന്റെ ഭാര്യ ഷീലയാണ് മരതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മംഗലപുരം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം എങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് സൂചന. പോലീസ് അന്വേഷണം നടത്തും എന്നാണു പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍