ഇടുക്കിയില്‍ ഇടിമിന്നലേറ്റ് പരിക്കേറ്റ തൊഴിലാളി മരിച്ചു; എട്ടുപേര്‍ ചികിത്സയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 ജൂണ്‍ 2023 (11:05 IST)
ഇടുക്കിയില്‍ ഇടിമിന്നലേറ്റ് പരിക്കേറ്റ തൊഴിലാളി മരിച്ചു. എട്ടുപേര്‍ ചികിത്സയിലാണ്. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. കഴിഞ്ഞദിവസം മൂന്നുമണിക്കാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. ഇതോടൊപ്പം എട്ടുപേര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്. ഇവരുടെ അപകടനില മാറിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
തൊഴിലാളികളായ ഇവര്‍ ജോലിക്ക് ശേഷം ശ്രമിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. ഉടന്‍തന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article