ഇടുക്കിയില്‍ കോടതി പരിസരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഏപ്രില്‍ 2023 (18:35 IST)
ഇടുക്കിയില്‍ കോടതി പരിസരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇടുക്കി പീരുമേട് കോടതി പരിസരത്താണ് സംഭവം. അണക്കര സ്വദേശിനി അമ്പിളിയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ ഭര്‍ത്താവ് ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 
യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിഹിതബന്ധം സംബന്ധിച്ച സംശയമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. മുന്‍പ് ഇരുവരും ഒരുമിച്ച് താമസിക്കുന്ന സമയത്ത് ഇവരുടെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു കേസുണ്ട്. കേസിലെ സാക്ഷികളാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സമയത്താണ് യുവതിയെ ബിജു ആക്രമിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article