കട്ടപ്പനയില്‍ ആനക്കൊമ്പ് വില്‍ക്കാന്‍ വന്നയാള്‍ വനംവകുപ്പിന്റെ പിടിയിലായി. സുവര്‍ണഗിരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണംകുളം സ്വദേശി കെ അരുണ്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ ടിപ്പര്‍ഡ്രൈവറാണ്. 12 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. നെടുങ്കണ്ടം സ്വദേശി ജയ്‌മോന്റെ പക്കല്‍ നിന്നാണ് ആനക്കൊമ്പ് വാങ്ങിയതെന്നാണ് അരുണ്‍ പനപാലകരോട് പറഞ്ഞത്.