വട്ടവടയില്‍ വലിയതോതില്‍ ഉരുള്‍പ്പൊട്ടല്‍; ഗതാഗതം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 ഓഗസ്റ്റ് 2022 (15:04 IST)
വട്ടവടയില്‍ വലിയതോതില്‍ ഉരുള്‍പൊട്ടല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സമയമെടുക്കും. ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയില്‍ ആള്‍ താമസം ഇല്ലാത്തതിനാല്‍ ആണ് വലിയ ദുരന്തം ഒഴിവായത്. കഴിഞ്ഞ ദിവസങ്ങളിലും വട്ടവട മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഗതാഗത സംവിധാനം പുനസ്ഥാപിക്കാന്‍ വൈകുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. 
 
ഉരുള്‍പൊട്ടിയ ഭാഗത്ത് കൂടി ശക്തമായി വെള്ളം ഒഴുകുകയാണ്. മരങ്ങളും വലിയ പാറക്കല്ലുകളും അടക്കമുള്ളവ റോഡില്‍ പതിച്ചിട്ടുണ്ട്. ഇടുക്കി വെള്ളത്തൂവല്‍ ശല്യംപാറ പണ്ടാരപ്പടിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇവിടെയും ആളപായം ഒന്നുമില്ല. എന്നാല്‍ ഒരു വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വീട്ടില്‍ ആളില്ലാത്തതിനാലാണ് അപകടം ഒഴിവായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍