ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപക സംഘടനാ നേതാവ് ഒളിവില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 ഓഗസ്റ്റ് 2022 (19:59 IST)
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന് പിന്നാലെ അധ്യാപക സംഘടന നേതാവ് ഒളിവില്‍. കട്ടപ്പന ഈട്ടിത്തോപ്പ് സ്വദേശി ഷെല്ലി ജോര്‍ജിനെതിരെയാണ് പരാതി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കട്ടപ്പന പോലീസ് കേസെടുത്തു. ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥിയെ കടന്നു പിടിച്ചതായാണ് പരാതി. 
 
പരാതിയായി തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയാണ് ഷെല്ലി ജോര്‍ജ്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍