ചായ കുടിക്കാന്‍ പുറത്തിറങ്ങി, ഓടിക്കയറുന്നതിനിടെ സുഹൃത്തുക്കളുടെ കൈയില്‍ നിന്നും വഴുതി; ട്രെയിനിനും പ്ലാറ്റ്​ഫോമിനുമിടയിൽപെട്ട് ​വിദ്യാർഥി മരിച്ചു

Webdunia
വെള്ളി, 7 ജൂണ്‍ 2019 (17:55 IST)
ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്​ഫോമിനുമിടയിൽപെട്ട്​വിദ്യാർഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയിൽ മുക്കൂട്​സ്വദേശി കുന്നുമ്മൽ പുളിക്കത്തൊടി ഹമീദിന്റെ​മകൻ മുഹമ്മദ് ഇർഷാദ്​(19) ആണ്​മരിച്ചത്​. തമിഴ്‌നാട്​- കർണാടക അതിർത്തിയിലെ ഹൊസൂർ റെയിൽവെ സ്‌റ്റേഷനില്‍ ഇന്ന് രാവിലെ ആറോടെയാണ്​സംഭവം.

സുഹൃത്തുക്കളായ മൂന്ന് പേര്‍ക്കൊപ്പം ബംഗളൂരുവിലേക്ക് ടൂറിന് പോകുമ്പോഴാണ് അപകടം. കണ്ണൂർ - യശ്വന്ത്‌പൂർ എക്‌സ്‌പ്രസ് പ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ ഇര്‍ഷാദ് ചായ വാങ്ങാന്‍ പുറത്തിറങ്ങി. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഓടിയെത്തിയ യുവാവ് ട്രെയിനില്‍ കയറാന്‍ ശ്രമിച്ചു.

ഇതിനിടെ സുഹൃത്തുക്കള്‍ വാതിൽക്കൽ നിന്ന് കൈകൊടുത്തു. ട്രെയിനിന് വേഗം കൂടിയതോടെ കാൽവഴുതി ഇര്‍ഷാദ് ട്രെയിനിനും പ്ലാറ്റ്​ഫോമിനുമിടയിൽ വീണു. സംഭവസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചു. ബംഗളൂരുവിലേക്ക് പെരുന്നാള്‍ ടൂര്‍ പോകുന്നതിനിടെയാണ് അപകടം.

അനുബന്ധ വാര്‍ത്തകള്‍

Next Article