മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥൂറാം വിനായക് ഗോഡ്സെയെ ആരാധിക്കുന്ന തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദുമഹാസഭ കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കേരളത്തില്‍ കോഴിക്കോടാണ് സംഘടന സ്വാധീനം അറിയിച്ചിരിക്കുന്നത്. കോഴിക്കോട്ട് രണ്ടിടത്താണ് ഹിന്ദു മഹാസഭയുടെ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. കോഴിക്കോട് ഗോഡ്സെയുടെ പ്രതിമസ്ഥാപിക്കുനന്തുമായുഇ ബന്ധപ്പെട്ട നീക്കങ്ങള്‍ സംഘടന തുടങ്ങിയിട്ടുണ്ട്.
ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദു മഹാസഭ രാജ്യത്തെ അഞ്ച പ്രമുഖ നഗരങ്ങളില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഗോഡ്സെയ്ക്കായി അമ്പലവും ഹിന്ദുമഹാസഭ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നു ഗോഡ്സേയുടെ ജീവിതം പറയുന്ന സിനിമ പുറത്തിറക്കാനും ഹിന്ദു മഹാസഭയ്ക്ക് പദ്ധതിയുണ്ട്. ഗാന്ധിവധത്തെ തുടര്‍ന്ന് ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ശൗര്യദിവസമായാണ് 1993 മുതല്‍ ഹിന്ദു മഹാസഭ ആചരിച്ചുപോരുന്നത്.
അതേസമയം കോഴിക്കോട് ഹിന്ദുമഹാസഭ പ്രവര്‍ത്തനം വ്യാപിപ്പിച്ചത് ആശങ്കയോടെയാണ് സംസ്ഥാനത്തെ ഇന്റലിജന്‍സ് കാണുന്നത്. സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ള കോഴീകോട് ഇത്തരം സംഘടനകള്‍ എത്തുന്നത് ഗൌരവത്തോടെയാണ് പൊലിസ് നോക്കിക്കാണുന്നത്. സാമുദായിക സ്പര്‍ദ്ധകള്‍ വളരാനെ ഇത് ഉപകരിക്കു എന്നും വിലയിരുത്തലുണ്ട്.