17 വർഷത്തിന് ശേഷം ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കി

Webdunia
വെള്ളി, 4 ഫെബ്രുവരി 2022 (14:02 IST)
കാതലായ മാറ്റങ്ങളോടെ ഹയര്‍ സെക്കണ്ടറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു. റീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ ഇരട്ട മുല്യനിര്‍ണയത്തിന് വിധേയമാക്കും.പ്രായോഗിക പരീക്ഷകൾ കുറ്റമറ്റതാക്കാൻ നിരീക്ഷണ സ്ക്വാഡുകൾ രൂപീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
 
2005ൽ തയ്യാറാക്കിയ ഹയർസെക്കണ്ടറി മാനുവലാണ് കാലോചിതമായ മാറ്റങ്ങളോടെ പരിഷ്‌കരിച്ചത്. പുനർമൂല്യനിർണയത്തിന് വിധേയമാക്കുന്ന ഉത്തരക്കടലാസുകളില്‍ 10 ശതമാനം മാര്‍ക്കില്‍ താഴെയാണ് ലഭിക്കുന്നതെങ്കില്‍ ഇരട്ടമൂല്യനിര്‍ണയത്തിന്‍റെ ശരാശരിയെടുക്കും.
 
പരമാവധി 10 ശതമാനത്തിൽ കൂടുതൽ വ്യത്യാസം വരികയാണെങ്കിൽ  മൂന്നാമതും മൂല്യ നിര്‍ണയത്തിന് വിധേയമാക്കും.അതില്‍ ലഭിക്കുന്ന സ്കോറും, ഇരട്ട മൂല്യ നിര്‍ണയത്തിലെ സ്കോറിന്‍റേയും ശരാശരി നല്‍കും. മൂല്യനിർണയത്തിൽ ആദ്യം ലഭിച്ച മാർക്കിനേക്കാൾ കുറവാണെങ്കിൽ ആദ്യത്തെ മാർക്ക് നിലനിർത്തും.
 
ഹയർസെക്കണ്ടറി പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് അധ്യാപകരുടെ പൂള്‍ രൂപീകരിക്കും. പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പറും ഉത്തരസൂചികയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. രണ്ടാംവര്‍ഷ തിയറി പരീക്ഷ എഴുതിയവിദ്യാര്‍ത്ഥിക്ക് പ്രായോഗിക പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ സേ പരീക്ഷയിൽ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാന്‍ അനുവദിക്കും.
 
പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും, മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്തിന്‍റെ കാലവധി രണ്ട് വർഷത്തിൽ നിന്ന് ഒന്നായി കുറച്ചു.ഹയര്‍സെക്കണ്ടറി പരീക്ഷ മാനുവല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം, പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും ലഭ്യമാക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article