സംസ്ഥാത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഇന്നുണ്ടായേക്കും. ഇന്നു ചേരുന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം തീരുമാനിക്കുന്നത്. നിലവില്‍ സി കാറ്റഗറിയിലുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഞായറാഴ്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.
കൂടാതെ ജില്ലകളെ കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണവും തുടര്‍ന്നേക്കും. നിലവില്‍ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളാണ് സി കാറ്റഗറി വിഭാഗത്തിലുള്ളത്.