കൊല്ലത്ത് നാലാം ക്ലാസുകാരിയെ നഗ്നയാക്കി ക്രൂരമായി മര്‍ദ്ദിച്ച് ടൂഷന്‍ ടീച്ചര്‍; പരാതിയുമായി രക്ഷിതാക്കള്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 4 ഫെബ്രുവരി 2022 (08:37 IST)
കൊല്ലത്ത് നാലാം ക്ലാസുകാരിയെ നഗ്നയാക്കി ക്രൂരമായി മര്‍ദ്ദിച്ച് ടൂഷന്‍ ടീച്ചര്‍. കൊല്ലം പരവൂരിലാണ് സംഭവം. ചൂരല്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ പിന്‍കാലുകളില്‍ രക്തം കല്ലിച്ചുകിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്നു പറഞ്ഞാണ് ടൂഷന്‍ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പഠിക്കാനെത്തുന്ന മറ്റുകുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും ടീച്ചര്‍ തല്ലിക്കുമെന്ന് കുട്ടി പറയുന്നു. 
 
സംഭവത്തില്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും കുട്ടിയുടെ രക്ഷിതാക്കള്‍ അയല്‍വാസികൂടിയായ ടൂഷന്‍ ടീച്ചര്‍ക്കെതിരെ പരാതി നല്‍കി. മര്‍ദ്ദിച്ച കാര്യം വീട്ടില്‍ പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍