സ്‌കൂളുകളില്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 4 ഫെബ്രുവരി 2022 (09:41 IST)
രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ അധ്യയനം പുനരാരംഭിക്കണോ എന്നും ഞായാറാഴ്ച ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കണമോ എന്നും തീരുമാനിക്കും. ഇന്ന് രാവിലെ 11നാണ് അവലോകന യോഗം ചേരുക. യുഎഇയിലുള്ള മുഖ്യമന്ത്രി അവിടെ നിന്നാകും ഓണ്‍ൈലൈന്‍ യോഗത്തില്‍ പങ്കെടുക്കുക.
 
സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുമ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം നോക്കിയാണ് ഇളവുകള്‍ തീരുമാനിക്കുക. വരുന്ന ഞായാറാഴ്ച ലോക്ഡൗണ്‍ ആണെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് നിര്‍ണായകം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍