‘കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ ചികിത്സ നല്‍കണം’; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

Webdunia
വ്യാഴം, 24 ജനുവരി 2019 (15:14 IST)
ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി.

കുഞ്ഞനന്തന്‍ രോഗിയാണെങ്കിൽ പരോൾ അനുവദിക്കുന്നതിനു പകരം മതിയായ ചികിത്സ നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് നിരീക്ഷിച്ച കോടതി തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാർ ആണെന്നും ചൂണ്ടിക്കാണിച്ചു.

ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. പരോൾ അനുവദിച്ചതിൽ സംസ്ഥാന സർക്കാരിൽ നിന്ന് കോടതി വിശദീകരണം തേടി. പരോൾ അനുവദിച്ചതിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു.

ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം 29 മാസത്തിനിടെ 216 ദിവസം കുഞ്ഞനന്തന് പരോൾ ലഭിച്ചതായി കെ.കെ.രമ ആരോപിച്ചു. ചികിത്സയുടെ പേരിൽ പരോൾ നേടുന്ന കുഞ്ഞനന്തൻ രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കുന്നതായും രമ കോടതിയെ അറിയിച്ചു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന്  ശിക്ഷിക്കപ്പെട്ട് കു‍ഞ്ഞനന്തന്‍ ജയിലിലാകുന്നത് 2014 ജനുവരിയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article