ഭര്‍ത്താവിന് പിന്നാലെ സഹോദരനും വീട്ടില്‍ കയറ്റിയില്ല; കനകദുർഗയെ വൺസ്റ്റോപ്പ് സെന്ററിലാക്കി
ചൊവ്വ, 22 ജനുവരി 2019 (18:48 IST)
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ സഖി വൺ സ്‌റ്റോപ്പിലേക്ക് മാറ്റി. വീട്ടിൽ താമസിപ്പിക്കുന്നതിന് ഭർത്താവും വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പെരിന്തൽമണ്ണ ഇവരെ പൊലീസ് താൽക്കാലിക ആശ്വാസ കേന്ദ്രത്തില്‍ എത്തിച്ചത്.
കനകദുർഗയെ വീട്ടിൽ താമസിപ്പിക്കുന്നതിന് ഭർത്താവും വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെയാണ് ഇവരെ വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സുരക്ഷാസംഘം പെരിന്തൽമണ്ണയിലെത്തിയത്.
കനകദുര്‍ഗയുടെ ഭര്‍ത്താവുമായി പൊലീസ് സംസാരിച്ചെങ്കിലും ഭലമുണ്ടായില്ല. ഇതേ തുടർന്ന് 10. 30 ഓടെയാണ് പെരിന്തൽമണ്ണയിലെ വൺ സ്റ്റോപ്പ് സെന്ററിലേക്ക് ഇവരെ മാറ്റിയത്. അരീക്കോട്ടുള്ള സഹോദരന്റെ വീട്ടിലും
കനകദുർഗയെ പ്രവേശിപ്പിക്കാൻ തയ്യാറായിരുന്നില്ല.
ശബരിമല ദർശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ വീട്ടിൽ തിരിച്ചെത്തിയ കനക ദുർഗയും ഭർതൃമാതാവ് സുമതിയമ്മയും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേർക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.