ബാലഭാസ്‌കറിന്റെ മരണം: ഡ്രൈവര്‍ രണ്ടു കേസുകളില്‍ പ്രതി - പൊലീസ് കള്ളം പറയുന്നുവെന്ന് പിതാവ്
തിങ്കള്‍, 21 ജനുവരി 2019 (20:15 IST)
സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണത്തില്‍ പൊലീസിനെതിരെ പിതാവ്. കേസില്‍ അന്വേഷണ സംഘം പറയുന്ന പല കാര്യങ്ങളും തെറ്റാണ്. ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹയുണ്ട്.
പൊലീസ് പറയുന്ന എട്ട് ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ഉള്ളതെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളയാളെ തന്നെ ബാലുവിനൊപ്പം വിട്ടതിലൂടെ കരുതി കൂട്ടി നടത്തിയ അപകടമെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നും അച്ഛൻ പറഞ്ഞു.
ബാലഭാസ്‌കറിന്റെ മരണത്തില്‍ പിതാവ് ഉന്നത തലത്തിലുള്ള അന്വേഷണം ഡി ജി പിയോട് ആവശ്യപ്പെട്ട് കഴിഞ്ഞു.
എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയ സംഭവത്തില്‍ ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളിലെ പ്രതിയാണ് അര്‍ജുന്‍. അതേസമയം, അര്‍ജുനാണോ ബാലഭാസ്കറാണോ അപകടസമയത്തു വാഹനം ഓടിച്ചതെന്ന കാര്യത്തില്‍ സംശയം തുടരുകയാണ്.