ശമ്പളം പിടിച്ചുവാങ്ങരുത്; സാലറി ചലഞ്ചിന് ജീവനക്കാരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (12:07 IST)
കേരള പുനർനിർമ്മാണത്തിനായുള്ള ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചാലഞ്ച് നിർബന്ധിതമാകരുതെന്ന് കേരള ഹൈക്കോടതി. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
 
ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്ന ഹര്‍ജിക്കാരുടെ പ്രധാന ആരോപണത്തിനാണ് ഹൈക്കോടതി ഇന്ന് തീർപ്പുകൽപ്പിച്ചത്. ലഭ്യമായ കണക്കുകള്‍ പ്രകാരം ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായത് 60 ശതമാനം ജീവനക്കാര്‍ മാത്രമാണ്. 40 ശതമാനം ജീവനക്കാരും സാലറി ചലഞ്ചിനോട് 'നോ' പറഞ്ഞതായാണ് വിലയിരുത്തൽ.  
 
സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുന്നവരുടെ പട്ടിക സര്‍ക്കാര്‍ എന്തിന് തയാറാക്കുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചൊവ്വാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article