കൊണ്ടോട്ടിയില്‍ അരൂര്‍ എഎംയുപി സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം; സ്‌കൂള്‍ താല്‍കാലികമായി അടച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 25 ജൂലൈ 2024 (18:01 IST)
മലപ്പുറം കൊണ്ടോട്ടിയില്‍ പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. പിന്നാലെ സ്‌കൂള്‍ താല്‍കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് സ്‌കൂള്‍ അടച്ചിടുക. നിലവില്‍ പുളിക്കല്‍ പഞ്ചായത്തില്‍ നൂറോളം പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുണ്ട്. രോഗം പൂര്‍ണമായും ഭേദമാകാത്തവരുമായുള്ള സമ്പര്‍ക്കമാണ് രോഗ പകര്‍ച്ചക്ക് പ്രധാനമായും കാരണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. 
 
തദ്ദേശീയരില്‍ തന്നെയാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗം പൂര്‍ണമായി ഭേദമായെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമെ പുറത്തിറങ്ങി മറ്റുള്ളവരുമായു സമ്ബര്‍ക്കത്തിലേര്‍പ്പെടാവൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article