സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി തുടരും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (08:56 IST)
സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഈമാസം 31വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. 
 
അതേസമയം കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മുതല്‍ 31വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article