ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി താഴ്‌ത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ സ്പിൽ വേയിലൂടെ വെള്ളം വന്നാലും അത് താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ട്. പ്രതിക്ഷിച്ചതിലേറെ ജലനിരപ്പ് മുല്ലപ്പെരിയാറിൽ ഉയർന്നിട്ടുണ്ട്. മേൽനോട്ട സമിതിയെ കേരളം ഇത് ബോധ്യപ്പെടുത്തിയതാണ്. ഡാമിനെ കുറിച്ച് നിലവിൽ ഒരാശങ്കയും ജനങ്ങൾക്ക് വേണ്ടെന്നും എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.