സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്
ശനി, 24 ഏപ്രില്‍ 2021 (13:46 IST)
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ആലപ്പുഴ ജില്ലയിലെ കായംകുളത്താണ്. ഏപ്രില്‍ 24വരെയാണ് സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനുള്ള മുന്നറിയിപ്പ് പ്രവചിച്ചിരുന്നത്. കൂടാതെ ഏപ്രില്‍ 26 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
 
ഒറ്റപ്പെട്ടയിടങ്ങളില്‍ 24മണിക്കൂറില്‍ 64.5mm മുതല്‍ 115.5mm വരെ മഴ പെയ്‌തേക്കാം. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article