ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലേക്ക്; ഷട്ടറുകൾ താഴ്ത്തില്ല, പെരിയാർ തീരത്ത് ജനം ദുരിതത്തിൽ

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (11:39 IST)
ശക്തമായ മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. രാവിലെ പതിനൊന്ന് മണിയുടെ റീഡിങ്ങിൽ ജലനിരപ്പ് 2400.88 അടിയായി കുറഞ്ഞു. അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും ഉയർത്തിയ ശേഷവും ഇന്നലെ പകൽ ജലനിരപ്പ് കുറയാതിരുന്നത് ആശങ്ക ഉണ്ടാക്കിയിരുന്നു. 
 
എന്നാൽ ഇന്നലെ വൈകിട്ട് ആറ് മണി ആയപ്പോഴേക്കും 2401.70 അടി വരെയെത്തിയ ജലനിരപ്പ് രാത്രി ഒന്‍പതിനു 2401.62 അടിയായി കുറഞ്ഞിരുന്നു. പക്ഷേ, തീരത്തെ ജനങ്ങൾ ഇപ്പോഴും ആശങ്കയിലാണുള്ളത്.
 
അതേസമയം, ചെറുതോണി ബസ് സ്റ്റാൻഡ് കുത്തൊഴുക്കിൽ തകർന്നു. ആറടി താഴ്ചയിൽ ബസ് സ്റ്റാൻഡിൽ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ചെറുതോണി പാലവും അപകടാവസ്ഥയിലാണ്. 
 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article