ജലനിരപ്പ് സംഭരണ ശേഷിയേക്കാൾ കുറഞ്ഞതോടെ ഇടമലയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ അടച്ചു. രാവിലെ ഏഴുമണിക്ക് തന്നെ മൂന്നാം നമ്പർ ഷട്ടർ അടച്ചിരുന്നു.
168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
മഴയുടെ ശക്തി കുറഞ്ഞതോടെ ജലനിരപ്പും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെത്തുടർന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇടമലയാർ ഡാം തുറന്നത്. നാലു ഷട്ടറുകളാണ് ഡാമിന് ഉള്ളത്. 1.8 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിക്കുന്നുന്നത്.