'പുക വലിക്കുന്നത് മഹാ അപരാധമാണോ'; യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാന്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 3 ജനുവരി 2025 (11:59 IST)
യു പ്രതിഭാ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാന്‍. കൂട്ടകൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നതൊന്നും എഫ്‌ഐആര്‍ താന്‍ വായിച്ചതാണെന്നും മന്ത്രി പറഞ്ഞു. താനും പുക വലിക്കുന്ന ആളാണെന്നും ഇത് മഹാപരാധമാണോയെന്നും മന്ത്രി ചോദിച്ചു. പുക വലിച്ചെന്ന് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്.
 
കുഞ്ഞുങ്ങളല്ലേ അവര്‍ വര്‍ത്താനം പറയും, കമ്പനി അടിക്കുകയും ചിലപ്പോള്‍ പുകവലിച്ചുവെന്നുമിരിക്കും. വലിച്ചത് ശരിയാണെന്നല്ല, ചെയ്‌തെങ്കില്‍ തെറ്റാണ്, പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി അതിന് പ്രതിഭ എന്ത് വേണം. അവര്‍ ഒരു സ്ത്രീയല്ലേ, ആ പരിഗണന കൊടുക്കേണ്ടെ, അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞു കാണും അതിന് പ്രതികരണം നടത്തിക്കാണും, അവര്‍ ഒരു അമ്മയല്ലേ സ്വാഭാവികമായി പറയും- മന്ത്രി പറഞ്ഞു. കൂടാതെ എം ടി വാസുദേവന്‍ നായര്‍ ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍