വടക്കൻ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (12:17 IST)
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതിനാൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. എട്ട് ജില്ലകളിൽ ഇതിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 
ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ലക്ഷദ്വീപ് ഒഴികെ മറ്റ് എട്ട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ തീവ്രന്യൂനമർദ്ദമായി കരതൊടുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. വടക്കൻ കേരളത്തിൽ അതിശക്തമായ മഴ പെയ്യുമെന്നും എഴുപത് കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article