ചൂട് കനക്കുന്നു, സംസ്ഥാനത്തെ പുറം ജോലി സമയത്തിൽ മാറ്റം

Webdunia
ബുധന്‍, 1 മാര്‍ച്ച് 2023 (21:01 IST)
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്നതിനെ മുൻനിർത്തി സംസ്ഥാനത്ത് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം നാളെ മുതൽ ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
 
രാവിലെ 7 മുതൽ വൈകീട്ട് 7 വരെയുള്ള സമയത്തിൽ 8 മണിക്കൂറായാണ് ജോലി നിജപ്പെടുത്തിയത്. രാവിലെ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റ് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article