ഉപതെരെഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് യുഡിഎഫ്, അഞ്ചു സീറ്റുകൾ പിടിച്ചെടുത്തു, എൽഡിഎഫിന് 6 സീറ്റുകൾ നഷ്ടം

ബുധന്‍, 1 മാര്‍ച്ച് 2023 (14:26 IST)
സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ട,. എൽഡിഎഫിൽ നിന്നും അഞ്ച് സീറ്റുകൾ പിടിച്ചെടുക്കാൻ യുഡിഎഫിനായപ്പോൾ 6 സീറ്റുകൾ എൽഡിഎഫിന് നഷ്ടമായി. 13 സീറ്റുകൾ എൽഡിഎഫിന് നിലനിർത്താനായപ്പോൾ പുതുതായി ഒരു സീറ്റ് മാത്രമാണ് എൽഡിഎഫിന് നേടാനായത്.
 
ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്കായിരുന്നു തെരെഞ്ഞെടുപ്പ്. കൊല്ലം കോർപ്പറേഷൻ,ബത്തേരി നഗരസഭ വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. തിരുവനതപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡാണ് എൽഡിഎഫ് പിടിച്ചെടുത്തത്. പത്തനംതിട്ടയിലെ കല്ലൂപ്പാര 7ആം വാർഡ് എൽഡിഎഫിൽ നിന്നും ബിജെപി പിടിചെടുത്തു. തൃത്താല പഞ്ചായത്ത് നാലാം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 
 
കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ 15ആം വാർഡും യുഡിഎഫ് പിടിച്ചെടുത്തു.കണ്ണൂർ ജില്ലയിലെ 3 തദ്ദേശ വാർഡുകളിലെയും സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. പാലക്കാട് കടമ്പഴിപ്പുറം 17ആം വാർഡ്, വെള്ളിനേഴി പഞ്ചായത്ത് ഒന്നാം വാർഡ് എന്നിവയും എൽഡിഎഫ് നിലനൃത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍