മീഡിയ വണിന്റെ സംപ്രേക്ഷണാവകാശം തടഞ്ഞ ഉത്തരവിന് സ്റ്റേ: രണ്ട് ദിവസത്തേക്ക് വിലക്കി ഹൈക്കോടതി

Webdunia
തിങ്കള്‍, 31 ജനുവരി 2022 (17:57 IST)
മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണാവകാശം തടഞ്ഞ കേന്ദ്രസർക്കാർ ഉത്തരവ് നടപ്പിലാക്കുന്നത് താത്‌കാലികമായി തടഞ്ഞ് ഹൈക്കോടതി.അടുത്ത രണ്ട് ദിവസത്തേക്ക് കേന്ദ്രവാർത്തവിനിമയ മന്ത്രാലയത്തിൻ്റെ നിർദേശം നടപ്പാക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
 
സംപ്രേക്ഷണം തടഞ്ഞ കേന്ദ്രനടപടിക്കെതിരെ  മീഡിയ വൺ മാനേജ്മെൻ്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹ‍ർജിയിൽ പ്രാഥമികമായി വാദം കേട്ട ജസ്റ്റിസ് എൻ.ന​ഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ കേന്ദ്രനിലപാടും കോടതി തേടി.
 
ചാനലിൻ്റെ സംപ്രേഷണം തടഞ്ഞത് ​ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. ഹ‍ർജി വിശദമായ വാദം കേൾക്കുന്നതിനായി കോടതി മറ്റന്നാളത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article