ചരക്കുകപ്പല്‍ എം.വി ഓഷ്യന്റോസ് കൊച്ചി തുറമുഖം വിടുന്നത് ഹൈക്കോടതി തടഞ്ഞു. അര്‍ധരാത്രി അടിയന്തര സിറ്റിങ് നടത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് രാത്രി സിറ്റിങ്. ഇന്ന് പുലര്‍ച്ചെ കപ്പല്‍ തീരം വിടുന്ന സാഹചര്യത്തിലായിരുന്നു അടിയന്തര സിറ്റിങ്. കപ്പലിലേക്ക് വെള്ളം വിതരണം ചെയ്യുന്ന കമ്പനിയുടെ ഹര്‍ജിയിലാണ് ഇടപെടല്‍. വെള്ളം വിതരണം ചെയ്ത ഇനത്തില്‍ രണ്ടരക്കോടി രൂപ കിട്ടാനുണ്ടെന്ന് കമ്പനി. പണം നല്‍കാന്‍ രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണം ഇല്ലെങ്കില്‍ കപ്പല്‍ ലേലം ചെയ്യാന്‍ ഹര്‍ജിക്കാരന് നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.