മൂന്ന് വട്ടം കണ്ടു, ബിജെപിയിൽ ചേരാൻ ഇ പി തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ

അഭിറാം മനോഹർ
തിങ്കള്‍, 29 ഏപ്രില്‍ 2024 (13:48 IST)
ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട് 3 തവണ ഇ പി ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ബിജെപിയില്‍ ചേരാന്‍ ഇ പി തയ്യാറായിരുന്നുവെന്നും എന്നാല്‍ കേരളത്തില്‍ നിന്നും ലഭിച്ച ഒരു ഫോണ്‍ കോളാണ് ഇപിയെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.
 
ടിജി നന്ദകുമാറിന്റെ കൊച്ചി വണ്ണലയിലെ വീട്ടിലും ഡല്‍ഹി ലളിത് ഹോട്ടലിലും തൃശൂര്‍ രാമനിലയത്തിലും വെച്ചാണ് കണ്ടത്. 2023 ജനുവരിയില്‍ നന്ദകുമാറിന്റെ വീട്ടില്‍ വെച്ചാണ് ആദ്യം കാണുന്നത്. അവിടെ വെച്ച് ബിജെപിയില്‍ ചേരാന്‍ താത്പര്യമുള്ളതായി ഇ പി പറഞ്ഞു. ദില്ലിയിലെത്തിയത് ബിജെപിയില്‍ ചേരാനായി തന്നെയായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും വന്ന ഒരു ഫോണ്‍ കോള്‍ തീരുമാനം മാറ്റി. ആ ഫോണ്‍കോളിന് ശേഷം ഇ പി പരിഭ്രാന്തനായി. പിണറായിയുടെയാണ് ആ കോള്‍ എന്നാണ് മനസിലാക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article