സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു: പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സംഘര്‍ഷം; സുരക്ഷ ശക്തമാക്കി പൊലീസ്

തുമ്പി ഏബ്രഹാം
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (08:05 IST)
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ സംയുക്തസമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വെല്‍ഫെയര്‍പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി,ഡിഎച്ച്ആര്‍എം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
 
സ്കൂള്‍ രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ സ്വാശ്രയ സ്കൂളുകളിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റി. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.
 
കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനങ്ങൾ തsയാനും ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംയുക്തസമരസമിതി പ്രവര്‍ത്തകര്‍ ബസ് തടയാനെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article