ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ

തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (12:08 IST)
രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് ആർ എസ് എസിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന ഭരണ-പ്രതിപക്ഷ പാർട്ടികൾ തിരുവനന്തപുരത്ത് നടത്തിയ സംയുക്ത സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രാജ്യത്തുടനീളം ഇപ്പോഴുള്ള പ്രതിസന്ധി ചിലർ ബോധപൂർവം സ്രുഷ്ട്ടിച്ചതാണ്. പൗരത്വ ഭേദഗതി നിയമത്തെ കേരളം ഒറ്റകെട്ടായി എതിർക്കുന്നു. രാജ്യത്തെ ഒരു പ്രത്യേക മാർഗത്തിലൂടെ തിരിക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് എന്നാൽ അത് വിലപോവില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.
 
എല്ലാ മതവിശ്വാസികൾക്കും മതവിശ്വാസം ഇല്ലാത്തവർക്കും ജീവിക്കാവുന്ന മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. എന്നാൽ ഭരണഘടനാ മൂല്യങ്ങൾ തകർക്കുവാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. ഭരണഘടനാ വിരുദ്ധമായ യാതൊന്നും തന്നെ സംസ്ഥാനം അംഗീകരിക്കില്ല. മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വേർതിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് പൗരത്വ ഭേദഗതി നിയമത്തിലെ യുക്തിരാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. രാജ്യമാകെ ഉയർന്നു വന്ന പ്രതിഷേധത്തിൽ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നൽകുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍