ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

Webdunia
ശനി, 23 ജൂലൈ 2016 (08:18 IST)
ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്.
 
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയുള്ള ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, ആശുപത്രികള്‍, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍, വിവാഹം, മരണം തുടങ്ങിയവയെയും തീര്‍ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്.
Next Article