ഹരിത വി.കുമാര്‍ ഇനി തൃശൂര്‍ കലക്ടര്‍; എറണാകുളത്തുനിന്ന് സുഹാസിനെയും മാറ്റി

Webdunia
വ്യാഴം, 8 ജൂലൈ 2021 (08:13 IST)
വിവിധ ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി നിയമിച്ചു. ഹരിത വി.കുമാര്‍ തൃശൂര്‍ കലക്ടറാകും. ജാഫര്‍ മാലിക്കാണ് എറണാകുളം കലക്ടര്‍. കോട്ടയത്ത് പി.കെ.ജയശ്രീ, കോഴിക്കോട് നരസിംഹു ഗാരി റെഡ്ഡി, ഇടുക്കിയില്‍ ഷീബ ജോര്‍ജ്, പത്തനംതിട്ടയില്‍ ദിവ്യ എസ്.അയ്യര്‍, കാസര്‍ഗോഡ് ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവരും കലക്ടര്‍മാരാകും. 
 
തൃശൂര്‍ കലക്ടര്‍ ആയിരുന്ന ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു മിഷന്‍ ഡയറക്ടറാകും. എറണാകുളം കലക്ടറായിരുന്ന എസ്.സുഹാസ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article