ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 10 മെയ് 2022 (19:01 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാളയാർ വാധ്യാർചള്ള സ്വദേശി ബീഗിൾ എന്നറിയപ്പെടുന്ന മോഹൻ കുമാർ (20) ആണ് പിടിയിലായത്.

ഇഷ്ടിക നിർമ്മാണ ചൂളയിൽ പണിക്കെത്തിയ അതിഥി തൊഴിലാളിയുടെ മകളായ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് ഇവരുടെ താമസ സ്ഥലത്ത് എത്തി പ്രതി കുട്ടിയെ നിരന്തരമായി ഉപദ്രവിച്ചു എന്നാണു പോലീസ് കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article