പ്രകൃതിവിരുദ്ധ പീഡനശ്രമം: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വെള്ളി, 6 മെയ് 2022 (18:25 IST)
ചൊക്ലി: എട്ടു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മുഹമ്മദ് ഷമീർ എന്ന 29 കാരനാണ് പോലീസ് പിടിയിലായത്.

പരാതിയെ തുടർന്ന് ചൊക്ലി പോലീസ് ഇൻസ്‌പെക്ടർ ഷാജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്ടു നിന്ന് ചൊക്ളിയിൽ മദ്യപിക്കാൻ എത്തിയതായിരുന്നു ഇയാൾ. അറസ്റ്റിലായ പ്രതിയെ തലശേരി കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍