പീഡനക്കേസില്‍ സൈനികന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 20 ജൂലൈ 2021 (16:48 IST)
കൊല്ലം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 32 കാരനായ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ കുളങ്ങരഭാഗം മുറിയില്‍ച്ചേരി പുത്തന്‍വീട്ടില്‍ മനുമോഹനാണ്  അറസ്റ്റിലായത്.  
 
പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ലഡാക്കിലെ ജോലിസ്ഥലത്തേക്ക് പോയ ഇയാളെ ലഡാക്കിലെ അതിര്‍ത്തിയിലുള്ള പട്ടാള ക്യാംപില്‍ നിന്നാണ് സംസ്ഥാന പോലീസിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇതിനായി കരസേനാ അധികാരികളുമായി തെക്കുംഭാഗം പോലീസ് ബന്ധപ്പെട്ടിരുന്നു. ജമ്മുകശ്മീര്‍ പോലീസും ഇതില്‍ സഹകരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article