വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 18 നവം‌ബര്‍ 2020 (10:23 IST)
ആലുവ: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ മധ്യവയസ്‌കനെ പോലീസ് അറസ്‌റ് ചെയ്തു. കരുമാല്ലൂര്‍ മാളികംപീടിക ചേന്ദന്റെ പറമ്പില്‍ അറയ്ക്കല്‍ താരിഖ് എന്ന 52 കാരണാണ് പോലീസ് പിടിയിലായത്.
 
വിവാഹ വാഗ്ദാനം നല്‍കി 31 കാരിയെ കഴിഞ്ഞ ജൂലൈയില്‍ പീഡിപ്പിച്ചു എന്നാണു പരാതി. പരാതിയെ തുടര്‍ന്ന് ആലുവ വെസ്റ്റ് പോലീസ് പ്രതിയെ അറസ്‌റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ ആലുവ ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പതിനഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article