ഫ്രാന്‍സില്‍ ജനുവരിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്; രാജ്യത്തെ പകുതിയോളം പേര്‍ക്കും വാക്‌സിനെടുക്കാന്‍ താല്പര്യം ഇല്ലെന്ന് സര്‍വേ

ശ്രീനു എസ്
ബുധന്‍, 18 നവം‌ബര്‍ 2020 (10:16 IST)
ഫ്രാന്‍സില്‍ ജനുവരിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി രാജ്യം ഒരുക്കങ്ങള്‍ തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ പകുതിയോളം പേര്‍ക്കും വാക്‌സിനെടുക്കാന്‍ താല്പര്യം ഇല്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്.
 
വാക്‌സിനെടുക്കാന്‍ ജനങ്ങള്‍ കാണിക്കുന്ന മടി ഫ്രാന്‍സിന് തലവേദനയുണ്ടാക്കും. ഫ്രാന്‍സിലെ 59 ശതമാനത്തോളം പേരുമാത്രമാണ് വാക്‌സിനെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article