ഇയാള്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കുട്ടിയെ ഉപദ്രവിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‌സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അരുവിക്കര നിന്ന് മെഡിക്കല്‍ കോളേജ് പൊലീസാണ് പിടികൂടിയത്.